
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് കോമർത്തുശേരി ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ചതായി പരാതി.ക്ഷേത്ര കാരണവർ എ.കെ.ഹരിദാസും പ്രസിഡന്റ് എം.ഡി.ശശിധരനുമാണ് അമ്പലപ്പുഴ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.കഴിഞ്ഞ നവംബർ 8 ന് രാവിലെ ക്ഷേത്രത്തിലെത്തിയ കീഴ് ശാന്തിയെ ആക്രമിച്ച് താക്കോൽ കൂട്ടം വാങ്ങി ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്ന 20,000 രൂപ അപഹരിച്ചെന്നാണ് കേസ്.പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. മോഷണ ദൃശ്യങ്ങളും പരാതിക്കാർ പൊലീസിന് കൈമാറിയിരുന്നു.ദേവസ്വം നടത്തിപ്പുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടെയാണ് സംഭവം നടന്നത്.