jh
ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച തുക കളക്ടറുടെ സാന്നിദ്ധ്യത്തിൽ കാർമൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ജയശ്രീക്ക് കൈമാറുന്നു

ആലപ്പുഴ: കരുമാടിയിൽ താത്കാലിക താമസക്കാരിയായ ജയശ്രീക്ക് വീട് നിർമ്മിക്കാനായി ബിരിയാണി ചലഞ്ച് നടത്തി 70,000 രൂപ സമാഹരിച്ച് കാർമൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ. കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ അഭ്യർത്ഥന പ്രകാരം വി ആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് പണം സ്വരൂപിച്ചത്. കാർമൽ എൻജിനീയറിംഗ് കോളജിൽ 625-ാം നമ്പർ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ബിരിയാണി ചലഞ്ച്. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ജയശ്രീക്ക് തുക കൈമാറി. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ കളക്ടർക്ക് സമ്മാനിച്ചു. ഫാ. മാത്യു അറേക്കളം സി.എം.ഐ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ബി.ജയകൃഷ്ണൻ, എൻ.എസ്.എസ് വോളണ്ടിയർമാരായ ഗൗരിനാഥ്, കെ.എം.അമിജിത്, അൻഷ റേച്ചൽ വർഗ്ഗീസ്, ലെമി.സി.ജോസഫ്, സ്വരൂപ് ഉണ്ണിക്കൃഷ്ണൻ, ആദിത്യ, ആർ.ആകാശ്, അസിയ നജീബ് തുടങ്ങിയവർ പങ്കെടുത്തു.