ചാരുംമൂട്: മാവേലിക്കര ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനവുമായി ഉളവുക്കാട് ആർ. സി.വി.എൽ.പി.എസ് സ്കൂൾ. എ.സായ് ലക്ഷ്മി, അഭിനയ ഗാനം,ആർ. ശ്രീനന്ദന,ധ്യാൻ മഹേഷ്, ഡി.അപർണ ഗോപൻ,എസ്. അനമിത്ര ,അപർണ.ഡി .ഗോപൻ, ശ്രീയ അഭിലാഷ്, അപർണ.ഡി.ഗോപൻ, സായ് ലക്ഷ്മി, ആർ.നിവേദിത, ധ്യാൻ മഹേഷ്, എം.നവീൻ,പി.ആർദ്രവ് എന്നീ വിദ്യാർത്ഥികളാണ് മികച്ച വിജയം കൈവരിച്ചത്. വിജയികളെ പി.ടി.എ കമ്മിറ്റി, സ്‌കൂൾ മാനേജർ എന്നിവർ അഭിനന്ദിച്ചു.