ചേർത്തല:ചേർത്തല സർക്കാർ പോളിടെക്നിക് കോളേജിലെ വിവിധ കോഴ്സുകളിലെ അവശേഷിക്കുന്ന ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 29ന് രാവിലെ 9 മുതൽ ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ നടത്തും.പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവരും, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyadmission.org, www.gptccherthala.org ൽ.