ചെങ്ങന്നൂർ:എസ്.എൻ.ഡി.പി. യൂണിയനിൽപ്പെട്ട 1848 ാം നമ്പർ തുരുത്തിമേൽ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് തുരുത്തിമേൽ ശ്രീനാരായണ കൺവൻഷൻ ഇന്ന് രാവിലെ 10 ന് കവിയും കേരള ഫോക്‌ലോർ അക്കാദമി ചെയർമാനുമായ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാവക ഗുരുക്ഷേത്രത്തിനോട് ചേർന്ന് തയ്യാറാക്കിയിട്ടുള്ള ഗുരുദേവ കൺവൻഷൻ നഗറിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും കൺവൻഷൻ ഗ്രാന്റ് വിതരണവും യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗവും, കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി ശിവബോധാനന്ദസ്വാമി അനുഗ്രഹപ്രഭാഷണവും നടത്തും. ചടങ്ങിൽ ഡോ. സാബു സുഗതനെ ആദരിക്കും. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.കെ.വാസുദേവൻ, ജി.വിവേക്, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, അനിൽ കണ്ണാടി, സുരേഷ് എം.പി,കെ.പി.എം.എസ് തുരുത്തിമേൽ ശാഖാ സെക്രട്ടറി ലാൽകുമാർ, അഖില കേരള വിശ്വകർമ്മ സഭ ശാഖാ സെക്രട്ടറി കൃഷ്ണൻ ആചാരി, എസ്.എൻ.ഡി.പി.വൈദികയോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു സോമൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉഷാ മോഹൻ, സെക്രട്ടറി സന്ധ്യാ ബിജു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി അനിൽ പുത്തൻപറമ്പിൽ സ്വാഗതവും പ്രസിഡന്റ് കെ.പി.രവി നന്ദിയും പറയും. വൈകിട്ട് 4.00 ന് അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീറും 27ന് രാവിലെ 10 ന് ഗുരുദർശനം കുടുംബ ബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും വൈകിട്ട് 4 ന് സർവ്വലോകാനുരൂപനായ ഗുരു എന്ന വിഷയത്തിൽ നിമിഷ ജിബിലാഷ് കോട്ടയവും പ്രഭാഷണം നടത്തും. കൺവൻഷനോട് അനബന്ധിച്ച് ഗുരുക്ഷേത്രത്തിൽ രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവ നടന്നു. നാളെ രാവിലെ മഹാവിശ്വശാന്തി ഹവനവും തിങ്കളാഴ്ച രാവിലെ മഹാമൃത്യുഞ്ജയഹോമവും പ്രതിഷ്ഠാപൂജകളും നടക്കും. ദിവസവും അന്നദാനവും ഗുരുദേവചരിതം ദൃശ്യാവിഷ്‌കാരം, ശാസ്ത്രീയ നൃത്തങ്ങൾ, നാടകം എന്നിവ നടക്കും.