hj
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു

ആലപ്പഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമ്മാണം നടക്കുമ്പോൾ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസമല്ലാതെ മറ്റ് ഉപാധികൾ മുന്നിലില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ മുൻകൈയെടുക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജുഅപ്‌സര ആവശ്യപ്പെട്ടു. ആലപ്പുഴ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.സബിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് വല്ല്യാക്കൽ, ആർ.സുഭാഷ്, ഹരി നാരായാണൻ, സെക്രട്ടറിമാരായ മുഹമ്മദ് നജീബ്, നസീർ പുന്നയ്ക്കൽ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സുനീർ ഇസ്മയിൽ, രക്ഷാധികാരി കെ.എൻ.അനിരുദ്ധൻ സെക്രട്ടേറിയറ്റ് അംഗങ്ങളായ ടോമി പുലിക്കാട്ടിൽ, ജോസഫ് ഫ്രാൻസിസ്, ടിപ്‌ടോപ് ജലീൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ആർ.സുഭാഷ് (പ്രസിഡന്റ്), ജോസഫ് ഫ്രാൻസിസ് (ജനറൽ സെക്രട്ടറി), ടിപ് ടോപ് ജലീൽ (ട്രഷറർ), വി.സബിൽരാജ് (രക്ഷാധികാരി)