അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുന്നപ്ര സൗത്ത് മണ്ഡലം കമ്മറ്റിയുടെ വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ബി.സുലേഖ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്.ജയറാം അദ്ധ്യക്ഷനായി. പി. ഉണ്ണികൃഷ്ണൻ, പി.ബി. രാഘവൻപിള്ള ,എൽ.ലതാകുമാരി, എൻ.രമേശൻ ,പി.ടി .നെൽസൺ, കെ.ഓമന, റോമിയോ ജെ ജയിംസ്, കെ. പത്മദാസ് ടി.ഡി. ബാബു എന്നിവർ സംസാരിച്ചു. നവാഗതരെ ആദരിക്കൽ ചടങ്ങും നടന്നു. സർവീസ് പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭാരവാഹികളായി എം.എസ്. ജയറാം ( പ്രസിഡന്റ്), എൻ.രമേശൻ (സെക്രട്ടറി ),പി.ടി.നെൽസൺ, ജി.ദയാപരൻ (വൈസ് പ്രസിഡന്റുർ) കെ.പത്മ ദാസ് (ജോയിന്റ് സെക്രട്ടറി), കെ.ഓമന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.