 
ചേർത്തല: ജൂനിയർ ഷോട്ട്പുട്ടിലും ഹാമർ ത്രോയിലും താരമായി ജഫ്രിൻ മനോജ്. ഷോട്ട് പുട്ടിൽ 11.26 മീറ്റർ എറിഞ്ഞപ്പോൾ ഹാമറിൽ 27.73 മീറ്ററാണ് പറന്നത്. പട്ടണക്കാട് എസ്.സി.യു.ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാത്ഥിയാണ് ജഫ്രിൻ. തുറവൂർ വളമംഗലം നെടുമ്പള്ളിൽ മനോജിന്റെയും പ്രിയയുടെയും മകൻ. സ്‌കൂളിലെ കായികാദ്ധ്യാപകൻ മണിക്കുട്ടനാണ് പരിശീലകൻ.