poll
പോൾവാൾട്ട് മത്സരത്തിൽ ഒന്നാമതെത്തിയ സഹോദരങ്ങളായ പി. അഭിഷേകും പി.സ്നേഹയും

മുഹമ്മ: ചെത്ത് തൊഴിലാളികളായ സഹോദരങ്ങളുടെ മക്കൾക്ക് പോൾ വാൾട്ട് മത്സരത്തിൽ മിന്നും ജയം. കഞ്ഞിക്കുഴി പുത്തൻപറമ്പിൽ പ്രതീഷ് - സനില ദമ്പതികളുടെ മകൾ പി. സ്നേഹ സീനിയർ പെൺകുട്ടികളുടെ മത്സരത്തിലും സ്നേഹയുടെ അച്ഛന്റെ അനുജൻ പ്രഭാഷിന്റെയും രമ്യയുടെയും മകൻ പി.അഭിഷേക് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലുമാണ് ഒന്നാമതെത്തിയത്. സ്നേഹ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയും പി. അഭിഷേക് ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസിലെ കായികാദ്ധ്യാപകരായ സാംജിയുടെയും രമാദേവിയുടെയും പരിശീലനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് നേട്ടത്തിനു പിന്നിലെന്ന് സ്നേഹയും അഭിഷേകും പറഞ്ഞു.