ambala
മിൽമ സന്ദർശിക്കുവാൻ സ്കൂൾ വിദ്യാർത്ഥികളുടെ തിരക്ക് .

അമ്പലപ്പുഴ: ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പുന്നപ്ര മിൽമ ഡയറിയിൽ പൊതു ജനത്തിന് 2 ദിവസത്തെ സൗജന്യ പ്രവേശനം ആരംഭിച്ചു.ആദ്യ ദിവസമായ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് സ്കൂൾ വിദ്യാർത്ഥികളാണ് മിൽമ സന്ദർശിച്ചത് .പാൽ, തൈര്, നെയ്യ്, ജൂസ്, വിവിധ തരം ഷേക്കുകൾ എന്നിവയുടെ നിർമ്മാണം വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. മിൽമയുടെ പ്രവർത്തനങ്ങൾ കണ്ടിറങ്ങിയ വിദ്യാർത്ഥികൾക്ക് മിൽമയുടെ മാംഗോ ജൂസും നൽകിയാണ് യാത്രആക്കുന്നത്. മിൽമയുടെ എല്ലാ ഉത്പ്പന്നങ്ങളും കുറഞ്ഞ നിരക്കിൽ പ്രത്യേക സ്റ്റാളിൽ ലഭ്യമാണ്. കുട്ടികൾക്ക് പ്രിയങ്കരമായ ഐസ് ക്രീം, പേട കോൺടോപ്പ് തുടങ്ങിയവ വാങ്ങാനാണ് കൗണ്ടറുകളിൽ കൂടുതൽ തിരക്ക്. ആദ്യ ദിവസം തന്നെ അത്ഭുതകരമായ തിരക്കാണ് അനുഭവപ്പെട്ടതെ്നും ഇന്നും തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്ന് മിൽമ മാനേജർ സുരേഷ് കുമാർ പറഞ്ഞു.