ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വൃശ്ചിക-തിരുവോണ തിരുവുത്സവത്തിന്റെ ആറാം ദിനമായ ഇന്നു മുതൽ എഴുന്നള്ളിപ്പുകൾ ആരംഭിക്കും. ഇന്നു രാവിലെ 9 ന് കാഴ്ചശ്രീബലി, വൈകിട്ട് 6 ന് ഗരുഡവാഹനപ്പുറത്തെഴുന്നള്ളിപ്പ്, കുമാരി സംഗീതം. തുടർന്ന് അമ്പലപ്പുഴ ഗോപകുമാറിന്റെയും തിരുവമ്പാടി ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പഞ്ചാരിമേളം.

ഗരുഡവാഹനപ്പുറത്തെഴുന്നള്ളിപ്പ് ശേഷം വിളക്ക് എഴുന്നള്ളിപ്പ്. ഏഴാം ദിനമായ നാളെ വലിയ വിളക്ക് ഉത്സവം. രാവിലെ അഞ്ച് ഗജവീരന്മാരുടെ എഴുന്നള്ളിപ്പ്, ഗജവീരൻ കുന്നത്തൂർ രാമു തിടമ്പേറ്റും. തിരുവമ്പാടി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം. എഴുന്നള്ളിപ്പിന് ശേഷം ഓട്ടൻതുള്ളൽ-അവതരണം മണ്ണ‌ഞ്ചേരി ദാസൻ. രാവിലെ 7 മുതൽ സംഗീത കച്ചേരി-തകഴി വിജയൻ. വൈകിട്ട് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട, തിങ്കളാഴ്ച രാവിലെ 9 ന് പകൽപ്പൂരം. പെരുവനം സതീശൻ മാരാർ പഞ്ചാരിമേളത്തിന് നേതൃത്വം വഹിക്കും. പകൽപ്പൂരത്തിന് ശേഷം സംഗീതസുധ- ഗിരിജ നന്ദകുമാർ. ഉച്ചയ്ക്ക് 1 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് ആറാട്ട്, 8 ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, 8.30 ന് ആറാട്ട് വരവ്, തുടർന്ന് തൃക്കൊടിയിറക്ക്, ദീപാരാധന,അത്താഴപൂജ, 25 കലാശം, വലിയ കാണിക്ക.