
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കളർകോട് കിഴക്ക് 5472ാം നമ്പർ ശാഖാ യോഗത്തിലെ എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ വി .അനന്തുവിനെ ആദരിച്ചു. ശാഖാ യോഗത്തിലെ കണ്ണാടി കുടുംബ യൂണിറ്റ് അംഗമായ വിജയകുമാറിന്റെ മകൻ വി. അനന്തുവിനെ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഷാജി പൊന്നാട അണിയിച്ചു. ശാഖാ സെക്രട്ടറി സുനിൽകുമാർ ഉപഹാരം നൽകി. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം സുരേഷ് കുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ശശിധരൻ, കുടുംബ യൂണിറ്റ് ചെയർ പേഴ്സൺ ജിഷ എന്നിവർ പങ്കെടുത്തു.