ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെയും അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ഓങ്കോളജി വിഭാഗത്തിന്റെയും സഹകരണത്തോടെ മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയിൽ കാൻസർ ബോധവത്കരണവും രോഗനിർണയ ക്യാമ്പും നാളെ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പിന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് കാൻസർ വിഭാഗം മേധാവി ഡോ. കെ. പവിത്രൻ നേതൃത്വം നൽകും. തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ റിട്ട.പ്രൊഫ.ഡോ. ജയലക്ഷ്മി ഉദ്ഘാടനം നിർവഹിക്കും. കെ.വിശ്വപ്രസാദ് അദ്ധ്യക്ഷത വഹിക്കും. തോമസ് പ്രകാശ്, ജി. ഹരികുമാർ എന്നിവർ സംസാരിക്കും.