ഹരിപ്പാട്: മുതുകുളം സബ് ട്രഷറിയുടെ കെട്ടിടം പണി തുടങ്ങി 3 വർഷം കഴിഞ്ഞിട്ടും പണി തീരാത്തതു സർക്കാരിന്റെ അനാസ്ഥയാണെന്ന് മുൻപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.എസ്.സുജിത്ത് ലാൽ ആരോപിച്ചു. സർക്കാർ ഇൻങ്കൽ എന്ന കമ്പനിക്കാണ് കരാർ നൽകിയത്. എന്നാൽ ഇൻങ്കൽ ഉപകരാർ നൽകുകയാണ് ഉണ്ടായത്. ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്നത് വന്തികപ്പള്ളിയിൽ വാടക കെട്ടിടത്തിൽ ഒന്നാം നിലയിൽ ആണ്. കെട്ടിടം പണി പൂർത്തീകരിച്ചു ഉദ്ഘാടനം നടത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും ധനകാര്യ മന്ത്രിക്കും പരാതി നൽകുമെന്നും ബി. .എസ് സുജിത്ത് ലാൽ പറഞ്ഞു.