അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കരുമാടി കാമപുരത്ത് കാവ് ശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിൽ ആഴിപൂജ നടത്തി. കര പെരിയോൻ കെ. ചന്ദ്രകുമാറിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൂജയിൽ കര പെരിയോൻമാരായ ഗോപാലകൃഷ്ണൻ നായർ, രാജൻ പിള്ള , ഉണ്ണിക്കൃഷ്ണ കൈമൾ, ജയകുമാർ, വിജയകുമാർ , നാരായണ കൈമൾ, രജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഡിസംബർ 15, 17 തീയതികളിൽ അയ്യപ്പ ക്ഷേത്രത്തിലും 16 , 21 തീയതികളിൽ കാമരത്ത് ക്ഷേത്രത്തിലും 26ന് നാഗനാട് ക്ഷേത്രത്തിലും അയ്യപ്പ സേവാ സംഘത്തിന്റെ ആഴിപൂജ നടക്കും.