s
കലോത്സവം

ആലപ്പുഴ: കൗമാരപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ ഡിസംബർ ഒന്ന് വരെ ആലപ്പുഴയിൽ നടക്കും. നഗരത്തിലെ വിവിധ സ്‌കൂളുകളിലെ 12 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 11 ഉപജില്ലകളിലെ 8000 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്രധാന വേദിയായ ആലപ്പുഴ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത പതാക ഉയർത്തും. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ഉദ്ഘാടനം നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, വിനോദ്കുമാർ, രാധാകൃഷ്ണൻ, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു. കലോത്സവ ലോഗോ മൽസരത്തിൽ പട്ടണക്കാട് കാവിൽ സെൻറ് മൈക്കിൾ എച്ച്.എസ് പത്താം ക്ലാസ് വിദ്യാർത്ഥി വർഗീസ്.ടി.ജോഷി വിജയിച്ചു.

യു.പി ജനറൽ വിഭാഗത്തിൽ-38, ഹൈസ്‌കൂൾ ജനറൽ-93, ഹയർ സെക്കൻഡറി-99, യു.പി സംസ്‌കൃതം-19, എച്ച്.എസ് സംസ്‌കൃതം-18, യു.പി അറബിക്-13, എച്ച്.എസ് അറബിക്-19 ഇനങ്ങളിലാണ് മത്സരം

വേദികൾ

ആലപ്പുഴ ഗവ മോഡൽ ഗേൾസ് എച്ച്.എസ്

ആലപ്പുഴ ജവഹർ ബാലഭവൻ

എസ്.ഡി.വി സെന്റിനറി ഹാൾ

എസ്.ഡി.വി ബസന്റ് ഹാൾ

എസ്.ഡി.വി ജെ.ബി.എസ്

ഗവ മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്

ഗവ മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്

ഗവ പി.പി.ടി.ടി.ഐ

ടി.ഡി.എച്ച്.എസ്.എസ്

സി.എം.എസ്.എൽ.പി.എസ് മുല്ലയ്ക്കൽ

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്

ഗവ മുഹമ്മദൻസ് എച്ച്.എസ്, എൽ.പി.എസ്

സെൻറ് ജോസഫ് ഗേൾസ് എച്ച്.എസ്.എസിലാണ് ഭക്ഷണശാല

ആദ്യ ദിന മത്സരങ്ങൾ

രചനാ മത്സരങ്ങൾ - ഗവ ഗേൾസ് എച്ച്.എസ്.എസ്

ബാൻഡ് മേളം (എച്ച്.എസ്, എച്ച്.എസ്.എസ്) - സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്

വഞ്ചിപ്പാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്) - വേദി 1 ഗവ ഗേൾസ് എച്ച്.എസ്.എസ്

ഓട്ടൻ തുള്ളൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)- വേദി 2 ജവഹർ ബാലഭവൻ (

ചവിട്ടുനാടകം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), പൂരക്കളി (എച്ച്.എസ്, എച്ച്.എസ്.എസ്), യക്ഷഗാനം (എച്ച്.എസ്) - വേദി 3 എസ്.ഡി.വി സെന്റിനറി ഹാൾ

സംസ്കൃത കലോത്സവം - വേദി 4 ബസന്റ് ഹാൾ

നങ്ങ്യാർകൂത്ത് (എച്ച്.എസ്), ചാക്യാർകൂത്ത് (എച്ച്.എസ്), കൂടിയാട്ടം (യു.പി), കഥകളി (സിംഗിൾ എച്ച്.എസ്, എച്ച്.എസ്.എസ്), കഥകളി ഗ്രൂപ്പ് (എച്ച്എസ്, എച്ച്.എസ്.എസ്) - എസ്.ഡി.വി ജെ.ബി.എസ്

അറബിക് കലോത്സവം നാടകം (എച്ച്.എസ്, എച്ച്.എസ്.എസ്) - ഗവ മുഹമ്മദൻസ്എച്ച്.എസ്.എസ്

പ്രസംഗം (തമിഴ് യു.പി, എച്ച്.എസ്), പദ്യം ചൊല്ലൽ (തമിഴ് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)- ഗവ മുഹമ്മദൻസ്എച്ച്.എസ് എൽ.പി.എസ്