
ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറഷൻ (എ.ഐ.ടി.യു.സി) നേൃതൃത്വത്തിൽ 2023 ഫെബ്രുവരി 13 മുതൽ 17 വരെ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യാഗ്രഹവും 17ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്താൻ ആലപ്പുഴയിൽ ചേർന്ന ജനറൽ കൗൺസിൽ തീരുമാനിച്ചു. കയർ വ്യവസായം രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഉത്പാദനചിലവിനു അനുസരിച്ചു കയറിന്റെയും കയർ ഉത്പന്നങ്ങളുടെയും വില തീരുമാനിക്കുക, കയർഫെഡ് സംഘങ്ങൾക്കു നൽകാനുള്ള മുഴുവൻ തുകയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എ. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. രാമനാഥൻ, ഉണ്ണിക്കൃഷ്ണൻ, സി.കെ. പ്രശോഭൻ, മനോജ് ബി.ഇടമന, അഡ്വ. എൻ.പി. കമലാധരൻ, ആർ. സുരേഷ്, ജോഷി എബ്രഹാം, സി.വി. രാജീവ്, കെ.പി. പുഷ്കരൻ, കെ.എൽ. ബെന്നി, കെ.എസ്. വാസൻ, പി. രാജമ്മ എന്നിവർ സംസാരിച്ചു.