മുഹമ്മ: ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസ് മത്സരത്തിനിടെ വീണ് ചെങ്ങന്നൂർ സെന്റ് ആൻസ് ഗേൾസ് ഹൈസ്‌കൂളിലെ ഷാരോൺ എസ്‌.തേറിന് പരിക്ക്. ഹർഡിലിൽ തട്ടി നിലത്ത് വീഴുകയായിരുന്നു. നടുവിന് പരിക്കേറ്റ ഷാരോണിനെ അദ്ധ്യാപകരും സഹപാഠികളും ചേർന്നാണ് ട്രാക്കിൽ നിന്ന് മാറ്റിയത്. തുടർന്ന് മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഷാരോണിനെ പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കു മാറ്റി.