
മുഹമ്മ: ജൂനിയർ ഗേൾസ് ഹൈജമ്പിൽ 1.40 മീറ്റർ ചാടി ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സി. നന്ദന ഒന്നാമതെത്തി. ലിയോ തെർട്ടീന്ത് സ്പോർട്സ് അക്കാഡമിയിലെ പരിശീലനമാണ് നന്ദനയ്ക്ക് കരുത്തായത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കണ്ടത്തിൽ പറമ്പിൽ കെ.ആർ. ചന്ദ്രന്റെയും സജിതയുടെയും മകളാണ്. സ്കൂൾ പഠന കാലയളവിൽ സജിത കായിക മത്സരങ്ങളിൽ സജീവമായിരുന്നു.