rafi-bekker
റാഫി ബക്കർ

മാന്നാർ : കഥ-തിരക്കഥ മേഖലയിൽ നിന്നും സവിധായകന്റെ കുപ്പായമിട്ട മാന്നാർ തറയിൽ പള്ളത്ത് റാഫി ബക്കറിന് ഏറ്റവും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ്. വടക്കൻ കേരളത്തിലെ കാലഹരണപ്പെട്ട അനുഷ്ഠാന കലയെ ഇതിവൃത്തമാക്കി നിർമ്മിച്ച അലാമി എന്ന ഡോക്യുമെന്ററിയിലൂടെയാണ് റാഫി ബക്കറിന് 2021 ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. പരേതരായ മാന്നാർ തറയിൽ പള്ളത്ത് മൊയ്തീൻ കുഞ്ഞിന്റെയും ലത്തീഫാ ബീവിയുടെയും മകനാണ്. റീനയാണ് ഭാര്യ. അഡ്വ.റിസാന, ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയായ മുഹ്സിന എന്നിവർ മക്കളാണ്.