haritha-24
ഹരിത

ചാത്തന്നൂർ: ദേശീയപാതയിൽ ഇത്തിക്കരയിൽ വച്ച് ബൈക്കിൽ സ്വകാര്യബസിടിച്ച് വിദ്യാർത്ഥിനി മരിച്ചു. കല്ലുവാതുക്കൽ നടയ്ക്കലിലെ സ്വകാര്യ ബാങ്കിംഗ് പരിശീലന കോളേജിലെ വിദ്യാർത്ഥിനി ആലപ്പുഴ കാവാലം പുതുവൽ വീട്ടിൽ സത്യദാസിന്റെ മകൾ ഹരിതയാണ് (24) മരിച്ചത്.

ഇന്നലെ രാവിലെ 10.50 ഓടെയായിരുന്നു അപകടം. സുഹൃത്തായ കാവാലം സ്വദേശിക്കൊപ്പം ബൈക്കിൽ നാട്ടിലേയ്ക്ക് പോകവേയായിരുന്നു അപകടം. ബൈക്കിന് പിന്നാലെ വരികയായിരുന്ന ജയകുമാർ എന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ ഹരിതയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മേവറത്തെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.