tur

തുറവൂർ: സൈക്കിളിൽ പോവുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഏഴാംക്ളാസ് വിദ്യാർത്ഥി മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 4-ാം വാർഡ് രജീഷ് നിവാസിൽ സന്തോഷ് - രജിത ദമ്പതികളുടെ മകൻ അർജുൻ സന്തോഷാണ് (12) മരിച്ചത്. പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്മാക്ഷിക്കവല -അന്ധകാരനഴി റോഡിൽ പത്മാക്ഷിക്കവലയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ രാവിലെ 7.30 ന് ആയിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ആര്യൻ. പട്ടണക്കാട് പൊലീസ് കേസെടുത്തു