 
ആലപ്പുഴ: പാലക്കാട് പി.കെ.ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് മികച്ച വിജയം നേടിയ അനന്തു വിജയകുമാറിനെ എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ കളർകോട് കിഴക്ക് 5472ാംനമ്പർ ശാഖായോഗം അനുമോദിച്ചു. പള്ളാത്തുരുത്തി കുറുവപ്പാടംചിറ മിനി മന്ദിരത്തിൽ കെ.ബി.വിജയകുമാർ,അമ്പിളി ദമ്പതികളുടെ മകനാണ് അനന്തു വിജയകുമാറിനെ യൂണിയൻ പഞ്ചായത്ത് കമ്മറി അംഗം എൽ.ഷാജി വസതിയിൽ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖായോഗം സെക്രട്ടറി കെ.സുനിൽ കുമാർ ഉപഹാരം നൽകി. ശാഖായോഗം ഭാരവാഹികളായ ടി.ജി.സുരേഷ് കുമാർ, ശശിധരൻ, ജിഷ എന്നിവർ പങ്കെടുത്തു.