photo

ചേർത്തല: ടിപ്പർ ലോറി തട്ടി റോഡിലേക്കു വീണ സൈക്കിൾ യാത്രികൻ അതേ ലോറിയുടെ അടിയിൽ കുടുങ്ങി മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് എടേഴത്ത് വീട്ടിൽ ജോർജ്ജ് (75) ആണ് മരിച്ചത്. കടക്കരപ്പള്ളി കവലയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.
ലോഡുമായി വരികയായിരുന്ന ടിപ്പർ സൈക്കിളിൽ തട്ടിയപ്പോൾ ജോർജ് റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തത്ക്ഷണം മരിച്ചു. മൃതദേഹം ഇന്ന് പോസ്​റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തങ്കി പള്ളി സെമിത്തേരിയിൽ. കയർ തൊഴിലാളിയാണ് ഭാര്യ: ലില്ലി. മക്കൾ: ഷാജി,ഷാജു,ഷൈജു.
മരുമക്കൾ: സീന,ബിജി,റിന്റു.