rd
റോട്ടറി ക്ലബ് ഓഫ് ആലപ്പി ലഹരിക്കെതിരെ നടത്തിയ സൈക്കിൾ റാലി സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.ശാന്തകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ലഹരിക്കെതിരെ സൈക്കിൾ റാലിയും ബോധവത്കരണ ക്ലാസും നടത്തി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ സൈക്കിൾ റാലി ഫ്ലാഗ് ഒഫ് ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അദ്ധ്യക്ഷത വഹിച്ചു. റാലിയിൽ ആലപ്പി സൈക്ലിംഗ് ഭാരവാഹികളായ അനി ഹനീഫ്, വിമൽ പക്കി, കെ.ജെ. സാംസൺ, സീനാമോൾ, ഫ്രീ വീലേഴ്സ് ചേർത്തലയുടെ ഭാരവാഹികളായ ജോജി പുളിക്കൽ, കെ.എസ്. ശരത്, കെ.എസ്. വിപിൻ, അനിൽ കുമാർ തുടങ്ങി 100 ഓളം പേർ പങ്കെടുത്തു. ഗോപിനാഥൻ നായർ, കെ.ചെറിയാൻ, കുമാര സ്വാമി പിള്ള, മാത്യു ജോസഫ്, വർഗീസ് കുരിശിങ്കൽ, മുഹമ്മദ് അസ്‌ലം തുടങ്ങിയവർ സംസാരിച്ചു.