ആലപ്പുഴ: കേരളത്തിലെ ഇ .എസ് .ഐ ആശുപത്രികളിൽ ഐ.സി.യു സംവിധാനം ഏർപ്പെടുത്തുമെന്നും, ആശുപത്രികളുടെയും ഡിസ്പൻസറികളുടെയും ഭൗതിക സാഹചര്യം മെച്ചപെടുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കേരള ഗവ. മെഡിക്കൽ ഇൻഷ്വറൻസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.എസ്.രാധാകൃഷ്ണൻ, ഡോ.എ.പി.മുഹമ്മദ്, ഡോ.വിജയകൃഷ്ണൻ, ഡോ. നിർമ്മൽ ഭാസ്‌ക്കർ, ഡോ.മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.