ആലപ്പുഴ: ആം ആദ്മി പാർട്ടി സ്ഥാപക ദിനം സമ്മേളനം പാർട്ടി സംസ്ഥാന അഡീഷണൽ സെക്രട്ടറി എം. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് അഡ്വ.വിനോദ് മാത്യു വിൽസൺ മുഖ്യപ്രഭാഷണം നടത്തി. ഇ .എം എസ് സ്റ്റേഡിയത്തിൽ നിന്ന് ഭരണഘടനാ സംരക്ഷണ റാലി ആരംഭിച്ചു. കല്ലുപാലത്തിന് സമീപം ജില്ലാ കൺവീനർ റോയ് മുട്ടാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ അശോക് ജോർജ്, ഷിനു ജോർജ്, നവീൻജി നാദമണി, ജോർജ് വള്ളപ്പുര, ഷീബ ബിജു, കെ.എം.ഷാജി, എ.എം.ഇക്ബാൽ എന്നിവർ സംസാരിച്ചു.