ആലപ്പുഴ: രാജാകേശവദാസ് മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം 4541ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടന്ന ആത്മീയ ക്ലാസ് എൻ.എസ്.എസ് താലുക്ക് യൂണിയൻ കമ്മിറ്റിയംഗം കെ.എസ്.വിനയകുമാർ ഉദ്ഘാടനം ചെയ്തു. നെടുമുടി ഗോപാലകൃഷ്ണൻ ആദ്ധ്യാത്മിക ക്ലാസിന് നേതൃത്വം നൽകി. കരയോഗം പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനൻ പിള്ള അദ്ധ്യക്ഷതിൽ കൂടിയ യോഗത്തിൽ താലുക്ക് യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ഡോ. പി.എൻ.രമാദേവി, റിട്ട.പ്രൊഫ കല്ലേലി ഗോപാലകൃഷ്ണൻ, ട്രഷറർ മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.മോഹനൻ നന്ദി പറഞ്ഞു.