ആലപ്പുഴ: ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ,​ ജുവനൈൽ ജസ്റ്റീസ് ഹോം സ്ഥാപനങ്ങളിലെ കുട്ടികളുടെ നിറക്കൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാല അവകാശ കമ്മിഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ നസീർ പുന്നക്കൽ, സി.ഡബ്ല്യൂ.സി. ചെയർപേഴ്സൺ ജി.വസന്തകുമാരി അമ്മ, ഡെപ്യൂട്ടി കളക്ടർ ആശ.സി.എബ്രഹാം, ജില്ല വനിത ശിശു വികസന ഓഫീസർ എൽ.ഷീബ, ജില്ല ശിശുസംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ, ജില്ല ശിശുക്ഷേമ സമിതി നിർവ്വാഹക സമിതി അംഗം കെ.നാസർ, തങ്കമണി, ചൈൽഡ് ലൈൻ പ്രതിനിധി സെബാസ്റ്റ്യൻ, പ്രൊട്ടക്ഷൻ ഓഫീസർമാരായ ലിനു ലോറൻസ്, ബിനു റോയ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 26 ഹോമുകളിൽ നിന്നായി 450 കുട്ടികളാണ് പരിപാടിയിൽ പങ്കെടുക്കുത്തത്. മത്സര വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ നിർവഹിച്ചു.