
അമ്പലപ്പുഴ: അവശനിലയിൽ തെരുവിൽ നിന്ന് കാരുണ്യ പ്രവർത്തകർ പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ച വൃദ്ധൻ മരിച്ചു. കഴിഞ്ഞ ഒക്ടോബർ 10 ന് ആലപ്പുഴ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കിടന്ന സോണിയെ (64) എയ്ഡ് പോസ്റ്റ് പൊലീസിന്റെ സഹായത്തോടെ ഓട്ടോ ഡ്രൈവർ ആണ് ശാന്തിഭവനിൽ എത്തിച്ചത്. കടുത്ത ടി.ബി രോഗിയായിരുന്ന ഇദ്ദേഹം ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയോടെ മരിച്ചു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യയും മക്കളും ഉണ്ടെന്നാണ് ഇദ്ദേഹം ശാന്തി ഭവനിൽ പറഞ്ഞിരുന്നത്. വിവരം ലഭിക്കുന്നവർ ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.ഫോൺ: 0477-2287322, 9447403035.