kk
കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ജില്ലാ കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ ജില്ലാ സമ്മേളനം കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടിപ്‌ടോപ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സബിൽരാജ്, ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ അജിത്ത്, കെ.ആർ.എഫ്.എ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാൻ, നൗഷിൽ തലശ്ശേരി, ബിജു ഐശ്വര്യ, അൻവർ, കെ.സി.റാഫി കുട്ടിക്കട, ജില്ലാ ഭാരവാഹികളായ ജോസ്‌കുട്ടി കളങ്ങര, ഷാജി, ബാലസുബ്രഹ്‌മണ്യൻ, അമീർ, സെസിൽ, നഹാസ്, വർഗീസ് ശാന്തപ്പൻ, ബാദുഷ മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.