pavukara-stthomas-ortadox
മാന്നാർ പാവുക്കര സെന്റ്തോമസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കുന്നു

മാന്നാർ: പാവുക്കര സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സന്ദേശ റാലിയും നടന്നു. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ സി.ഐ ജോസ് മാത്യു ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. തുടർന്ന് സന്ദേശ റാലി നടത്തി. ഇടവക വികാരി ഫാ.ജെയി.സി.മാത്യു, യുവജനപ്രസ്ഥാനം ഭാരവാഹികളായ അനൂപ്.വി.തോമസ്, ജിജോ ജോസഫ്, ഇടവക ട്രസ്റ്റി തോമസ് തങ്കച്ചൻ, സെക്രട്ടറി വിജു പി.ജി എന്നിവർ സംസാരിച്ചു.