biji
ബിജിപ്രസാദ്, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.

വള്ളികുന്നം: വള്ളികുന്നം ചിറ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ 2 കോടി ചെലവിൽ പദ്ധതി. ജില്ലയുടെ തെക്കൻ മേഖലയിലെ ഏക വിനോദ സഞ്ചാര കേന്ദ്രമാണ് ഇതോടെ വള്ളികുന്നം ഗ്രാമത്തിൽ യാഥാർത്ഥ്യമാകുന്നത്.
ചിറയ്ക്കുചുറ്റും നടപ്പാതയും കോഫി ഷോപ്പും പാർക്കും ഇരിക്കാനുള്ള സൗകര്യങ്ങളും പെഡസ്ട്രിയൽ ബോട്ടിംഗ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓച്ചിറ താമരക്കുളം റോഡിൽ പുത്തൻചന്തയ്ക്കു സമീപമാണ് വള്ളികുന്നംചിറ. ചിറയോടു ചേർന്നു കൃഷിക്ക് അനുയോജ്യമായ ചാലുകളുണ്ട്. ഉൾനാടൻ മത്സ്യബന്ധനത്തിനും പേരുകേട്ട ഇവിടെ ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണ്. പ്രവൃത്തികൾക്കായി എം.എസ്. അരുൺകുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ലഭിക്കും. സംസ്ഥാന ബഡ്ജറ്റിലും പദ്ധതി ഉൾപ്പെടുത്തി.
പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ സാന്നിദ്ധ്യത്തിൽ യോഗം നടന്നു. മാലിന്യം തള്ളലിൽ നിന്ന് ചിറ രക്ഷനേടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വിശദമായ പദ്ധതി രേഖ തയ്യാറായി. അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണു വള്ളികുന്നം പുഞ്ചയോടു ചേർന്നു കിടക്കുന്ന ചിറയുടെ വികസനം

എം.എസ്. അരുൺകുമാർ എം.എൽ.എ


13 ഏക്കറുഉള്ള ചിറ 2012 ൽ നബാർഡിന്റെ സഹായത്തോടെ 1.5 കോടി രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു.
ആഭ്യന്തര ടൂറിസം സാദ്ധ്യതയുള്ള ചിറയുടെ കരയിൽ ഓഡിറ്റോറിയവും കുടുംബശ്രീയുടെ കോഫി ഷോപ്പും തുടങ്ങും

ബിജി പ്രസാദ്, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്