rugby
സബ് ജൂനിയർ റഗ്ബി ജില്ലാചാമ്പ്യൻഷിപ്പ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലാ സബ്‌ജൂനിയർ ടച്ച് റഗ്ബി ജില്ലാ ചാമ്പ്യൻഷിപ്പ്

എസ്.ഡി കോളേജ് ഗ്രൗണ്ടിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.നിമ്മി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ ഉമാനാഥൻ, ഡോഡി ജെ.പീറ്റർ, വിമൽ പക്കി എന്നിവർ സംസാരിച്ചു.

ഐജിൻ സ്വാഗതവും സെക്രട്ടറി ഔസേഫ് ബിറ്റു ജോസ് നന്ദിയും പറഞ്ഞു. സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പറവൂർ പനേക്കുളങ്ങര ഹൈസ്കൂൾ ചാമ്പ്യന്മാരായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനദാനം നിർവഹിച്ചു.