photo
വേളോർവട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന ദശലക്ഷാർച്ചനയോടനുബന്ധിച്ച് കുടുംബ അർച്ചന കൂപ്പൺ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കുന്നു

ചേർത്തല: വേളോർവട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഡിസംബർ 4 മുതൽ 11 വരെ നടക്കുന്ന
ദശലക്ഷാർച്ചനയോടനുബന്ധിച്ച് കുടുംബ അർച്ചന കൂപ്പൺ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദനും,മഹാധന്വന്തരീ ഹോമം കൂപ്പൺ പി.ജി.രവീന്ദ്രൻ അഞ്ജലിയും
നിർവഹിച്ചു . അഡ്വ.പി.സുധീർ,പുരുഷോത്തമൻ നായർ,ധനേശൻ പൊഴിക്കൽ എന്നിവർ വിശിഷ്ടാത്ഥികളായി.ദശലക്ഷാർച്ചന കമ്മി​റ്റി ചെയർമാൻ എൻ.രാമദാസ്,ദേവസ്വം പ്രസിഡന്റ് പി.ചന്ദ്രമോഹൻ ദേവസ്വം സെക്രട്ടറി സി.കെ.സുരേഷ് ബാബു,ജി.കെ.അജിത്ത്,സി.പി.കർത്ത,വി.എസ്.സുരേഷ്,എ.പി.റജി,ധിരൻ ബേബി,ഗോവിന്ദ കമ്മത്ത്,സോഹൻലാൽ, മധു,വേണു ഗോപാൽ,ജയകൃഷ്ണൻ,ശിവമോഹൻ,സുധീഷ്,മധു എന്നിവർ സംസാരിച്ചു.