pantham-koluthi-prakatana
സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.ഐ മാന്നാർ ഈസ്റ്റ് മേഖലാ കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം

മാന്നാർ: കഴിഞ്ഞ ദിവസം മാന്നാർ കുരട്ടിക്കാട്ടിൽ യുവതീ യുവാക്കൾക്ക് നേരെ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ ഡി.വൈ.എഫ്.ഐ മാന്നാർ ഈസ്റ്റ് മേഖലാ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ യോഗം മാന്നാർ ബ്ലോക്ക് ട്രഷറർ അരുൺ മുരുകൻ ഉദ്ഘാടനം ചെയ്തു. നിധിൻ അദ്ധ്യക്ഷനായി. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അമൽ കൃഷ്ണൻ, സി.പി.എം എൽ.സി അംഗങ്ങളായ പി.ജി. അനന്ത കൃഷ്ണൻ, എം.ടി ശ്രീരാമൻ, സജു തോമസ്, വിഷ്ണു ദേവ്, സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. അമിത്ത് കൃഷ്ണൻ സ്വാഗതവും അഭിദേവ് നന്ദിയും പറഞ്ഞു.