 
ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ യാത്രക്കാരുടെ വഴിമുടക്കി നടക്കുന്ന നിർമ്മാണത്തിനെതിരെ പ്രതിഷേധം. വർഷങ്ങളായി കുഴിയും കുളവുമായി കിടന്ന, സ്റ്റാൻഡിലെ പ്രവേശന കവാടത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കവേയാണ് യാത്രക്കാർ പറന്നിറങ്ങേണ്ട അവസ്ഥ!
നടവഴിയുടെ വീതിയിലുള്ള ഇടനാഴി മാത്രമാണ് സ്റ്റാൻഡിലേക്ക് കയറാനുള്ള ആശ്രയം. കെ.എസ്.ആർ.ടി.സി അമിനിറ്റി സെന്ററിന് മുന്നിലെ പ്രവേശന കവാടവും അധികൃതർ കെട്ടി അടച്ചതോടെ മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയാണ്. പഴയ സ്റ്റാൻഡിലെ കവാടത്തിലൂടെയാണ് ബസുകൾ പ്രവേശിക്കുന്നതും ഇറങ്ങുന്നതും. ഇതുവഴി അമിത വേഗത്തിൽ വാഹനങ്ങൾ എത്തുന്നത് സ്റ്റാൻഡിലേക്ക് കയറുന്ന യാത്രക്കാർക്ക് അപകട ഭീഷണിയുമായി. നിർമ്മാണം പൂർത്തിയാകുന്നതുവരെ അപകടം ഒഴിവാക്കി സ്വതന്ത്രമായി സ്റ്റാൻഡിൽ പ്രവേശിക്കാൻ മദ്ധ്യഭാഗത്തുള്ള വഴി തുറന്ന് നൽകണമെന്ന് യാത്രക്കാർ പറയുന്നു. മന്ത്രി പി.പ്രസാദ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ടാണ് 39 ലക്ഷം രൂപ അനുവദി
ച്ച് സ്റ്റാൻഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണം. അധികൃതർ യാത്രക്കാരോട് കാട്ടുന്ന അവഗണന പ്രതിഷേധാർഹമാണ്
വേളോർവട്ടം ശശികുമാർ, ചെയർമാൻ,ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ