a
മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ ശാസ്ത പ്രീതി അടിയന്തിരത്തിന് സമാപനം കുറിച്ച് നടന്ന എഴുന്നള്ളത്ത്

മാവേലിക്കര: തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ ശാസ്ത പ്രീതി അടിയന്തിരത്തിന് സമാപനം കുറിച്ച് ശാസ്ത പ്രീതി എഴുന്നള്ളത്ത് നടന്നു. സമൂഹ മഠത്തിൽ നിന്നാരംഭിച്ച എഴുന്നള്ളത്ത് പള്ളിയിറക്കാവ് ദേവീക്ഷേത്രം വലംവച്ച് തിരികെ സമൂഹ മഠത്തിൽ എത്തിച്ചേർന്നു. നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവത്തിനും എഴുന്നള്ളത്തിനും സമൂഹ വാദ്യാർ നാഗനാഥയ്യർ, സമൂഹം പ്രസിഡന്റും പ്രധാന കിഴിക്കാരനുമായ എ.മഹാദേവ അയ്യർ, ചെല്ലപ്പിള്ള, സ്ഥാനക്കാരായ ബാലസുബ്രഹ്മണ്യം, വി.എൻ.ഗോപാലകൃഷ്ണൻ, എ.കൃഷ്ണയ്യർ, എച്ച്.സുബ്രഹ്മണ്യ അയ്യർ, വി.എസ്.മണി അയ്യർ, ആർ.മഹാദേവൻ, ജെ.രാമകൃഷ്ണൻ, ജെ.ലക്ഷ്മിനാരായണൻ, സമൂഹമഠം ഭാരവാഹികളായ എച്ച്.എസ്.അയ്യർ, ശ്രീകാന്ത്, രാജാമണി, ഹരിഹര അയ്യർ, എസ്.ഹരി എന്നിവർ നേതൃത്വം നൽകി.