മാന്നാർ: കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ (മുട്ടേൽ പള്ളി) നവതിയോട് അനുബന്ധിച്ച് ഇടവങ്കാട് ഡിസ്ട്രിക്ട് പ്രാർത്ഥനാ യോഗത്തിന്റെ അർദ്ധദിന സമ്മേളനം മുട്ടേൽ പള്ളിയിൽ നടന്നു. പ്രാർത്ഥനായോഗം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനാ യോഗം വൈസ് പ്രസിഡന്റ് ഫാ.രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി കെ.തോമസ് മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ ഭദ്രാസന പ്രാർത്ഥനാ യോഗം ജനറൽ സെക്രട്ടറി വി.ജി ഷാജി, ജോയിന്റ് സെക്രട്ടറി വർഗീസ് ഫിലിപ്പ്, ഇടവക പ്രാർത്ഥനായോഗം ജനറൽ സെക്രട്ടറി ജോസഫ് എബ്രഹാം എന്നിവർ സംസാരിച്ചു. മുട്ടേൽ പള്ളി വികാരി ഫാ.ജിബു ഫിലിപ്പ് സ്വാഗതവും ഇടവക സെക്രട്ടറിയും, പ്രാർത്ഥനായോഗം ഇടവങ്കാട് ഡിസ്ട്രിക്ട് സെക്രട്ടറിയുമായ ബിനു ചാക്കോ നന്ദിയും പറഞ്ഞു.