ആലപ്പുഴ : ജില്ലയിലെ ജലജീവൻ മിഷൻ പദ്ധതികളെക്കുറിച്ചും നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതികളെക്കുറിച്ചും സമഗ്രമായി വിശകലനം ചെയ്യുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റിൽ പ്രത്യേക യോഗം നടക്കും. ജില്ലയിലെ എം.എൽ.എമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ ഉദ്യോഗസ്ഥർ ആവശ്യമായ രേഖകളുമായി പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.