ചേർത്തല: വാരനാട് കൊക്കോതമംഗലം അയ്യനാട്ട് റാട്ടം വീട് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവ സപ്താഹ യജ്ഞം തുടങ്ങി. ഡിസംബർ 4ന് സമാപിക്കും. അരുൺ,അതുൽ പുത്തൻതറ എന്നിവർ ദീപപ്രകാശനം നടത്തി. വിഗ്രഹ സമർപ്പണം കട്ടച്ചിറ സുഗതൻ തന്ത്രി നിർവഹിച്ചു. ഇന്ന് രാവിലെ 10ന് വരാഹാവതാരം. 29ന് രാവിലെ 9ന് നരസിംഹാവതാരം, വൈകിട്ട് 7ന് പ്രഭാഷണം. 30ന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം.ഡിസംബർ ഒന്നിന് രാവിലെ 11ന് ഗോവിന്ദപട്ടാഭിഷേകം. 2ന് രാവിലെ 11ന് രുക്മിണിസ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 3ന് രാവിലെ 10ന് കുചേലഗതി.11ന് സന്താനഗോപാലം.4ന് രാവിലെ സ്വധെമപ്രാപ്തി,വൈകിട്ട് 3ന് ഭാഗവത സമർപ്പണം,തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര.