epsirath

ആലപ്പുഴ: കർമ്മലീത്ത സഭാംഗം മുഹമ്മ യോഗ്യാവീട് കളത്തിപ്പറമ്പിൽ പരേതരായ വർക്കി മാത്യുവിന്റെയും ബ്രിജിത്തിന്റെയും മകൾ സിസ്റ്റർ എസ്പിരത്ത് (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ പഴവങ്ങാടി മാർസ്ലീവാ ഫൊറോനാ പള്ളി സിമിത്തേരിയിൽ. പഴവങ്ങാടി കർമ്മലീത്ത മഠം, ചങ്ങനാശേരി പയസ് ഹോസ്റ്റൽ എന്നിവിടങ്ങളിലും മുഹമ്മ, ഇത്തിത്താനം, ചങ്ങനാശേരി, പൂന്തോപ്പ്, കൈനകരി എന്നി കോൺവെന്റുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശേരി പ്രൊവിൻഷ്യൽ ഹൗസ്, കാഞ്ഞിരപ്പള്ളി പുളിയമ്മന മഠം, അരുവിക്കുഴി കോൺവെന്റ് എന്നിവിടങ്ങളിൽ സിസ്റ്റർ സുപ്പീരിയർ ആയിരുന്നു. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ ജോസഫ് (ബേബി), പരേതനായ ജോർജ്ജ് യോഗ്യാവീട് (കുഞ്ഞുകുഞ്ഞ്), തോമസ് യോഗ്യാവീട് (തൊമ്മിച്ചൻ), പരേതനായ ജോസഫ് യോഗ്യാവീട് (ഔതച്ചൻ), എബ്രഹാം യോഗ്യാവീട് (അവരാച്ചൻ), പരേതനായ മാത്യു യോഗ്യാവീട് (ജോയിച്ചൻ), പരേതയായ സെലീനാമ്മ ജോർജ്ജ് (കുഞ്ഞമ്മ), അലക്സാണ്ടർ യോഗ്യാവീട് (ചാണ്ടിച്ചൻ).