ചാരുംമൂട് : കോമല്ലൂർ ഇല്ലിക്കുളത്ത് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 28 മുതൽ ഡിസംബർ നാലു വരെ നടക്കും.ക്ഷേത്രത്തിലെ വൃശ്ചിക പൊങ്കാല ഡിസംബർ ഏഴിന് രാവിലെ എട്ടിനാണ്.പള്ളിക്കൽ അപ്പുക്കുട്ടനാണ് സപ്താഹ യജ്ഞാചാര്യൻ.ഭഗവത് വാസദേവാണ് യജ്ഞഹോതാവ്. പള്ളിക്കൽ ഗോപിക്കുട്ടൻ,പൊന്നേഴ ഗോപിനാഥ് എന്നിവർ പാരായണം നടത്തും.ഡിസംബർ ഒന്നിന് വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചനയും,രണ്ടിന് വൈകിട്ട് 5.30ന് മഹാലക്ഷ്മി പൂജയും,നാലിന് 3.30ന് അവഭൃഥസ്നാന ഘോഷയാത്രയും നടക്കും.