ചാരുംമൂട്: അടക്കായുടെ തൊണ്ടിൽ നിന്നും കയർ ഉണ്ടാക്കിയ നൂറനാട് പുലിമേൽ തടത്തിൽ പറമ്പിൽ കുട്ടി (88) ശ്രദ്ധനാകുന്നു. മികച്ച കർഷകതൊഴിലാളി ആയിരുന്നു കുട്ടി. നെല്ല്, വാഴ, ചേമ്പ്, ചേന, കാച്ചിൽ കുരുമുളക് തുടങ്ങി വിവിധ ഇനം കൃഷികളും അദ്ദേഹം ചെയ്തുവരുന്നു. ഇതിനിടയിലാണ് മുറക്കുവാൻ ഉപയോഗിക്കുന്ന പാക്കിന്റെ ചകിരി ഉപയോഗിച്ച് മികച്ച നിലയിൽ ഉള്ള കയർ ഉദ്പാതിപ്പിക്കാമെന്ന് കണ്ടെത്തിയത്. നിലവിൽ പാക്കിന്റെ കുരു എടുത്ത ശേഷം തൊണ്ട് കളയുകയാണ് . വെറുതെ കളയുന്ന ഈ തൊണ്ട് ഉപയോഗിച്ച് കയർ ഉണ്ടാക്കുന്നതിന് പുറമെ വിവിധ തരം മറ്റ് ഉത്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിവരം അറിഞ്ഞ് കയർ ബോർഡിൽ നിന്നും ശാസ്ത്രജ്ഞർ എത്തി പരിശോധന നടത്തിയ ശേഷം അദ്ദേഹത്തെ അഭിനന്ദിച്ചു. പാക്കിൻ തൊണ്ടിൽ നിന്നും ഉണ്ടാക്കിയ കയറും അവർ ശേഖരിച്ചു.