t
t

ചാരുംമൂട്: ശ്രീ ബുദ്ധ കോളേജ് ഒഫ് എൻജിനീയറിംഗിൽ ബയോടെക്നോളജി ആൻഡ് ബയോകെമിക്കൽ എൻജിനീയറിംഗ്, ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റുകളുടെ സംയുക്താഭിമുഖ്യത്തിൽ മൈക്രോ ഏജ് നെറ്റ്‌വ‌ർക്‌സ് ആൻഡ് സൊല്യൂഷനൻസുമായി ചേർന്നു ഇ-വേസ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൈക്രോ ഏജ്നെറ്റ്‌വർക്‌സ് ആൻഡ് സൊല്യൂഷൻസിലെ ജൂനിയർ എൻവിറോൺമെന്റൽ സ്പെഷ്യലിസ്റുകളായ ആബേൽ തോമസ്, ആഗ്‌നസ് സൂസൻ ഫ്രാൻസിസ് എന്നിവർ ക്ലാസുകൾ നയിച്ചു. വകുപ്പ് മേധാവിയും കൺവീനറുമായ പ്രൊഫ. എസ്. മീരാബായ് സ്വാഗതവും കോ ഓർഡിനേറ്റർ ഡോ. ശില്പ ലക്ഷ്മി നന്ദിയും പറഞ്ഞു.