ആലപ്പുഴ: വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്മാറാൻ സമരസമിതി തയാറാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ആറും നേരത്തെ സർക്കാർ അംഗീകരിച്ചതാണ്. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെയ്ക്കണമെന്ന ആവശ്യം സർക്കാരിന് അംഗീകരിക്കാനാവില്ല. നാട്ടിൽ സമാധാനമുണ്ടാക്കാൻ കലാപത്തിൽനിന്ന് പിന്മാറണമെന്നും ഇക്കാര്യത്തിൽ സർക്കാരും പൊലീസും സഹകരിക്കുന്നുണ്ട്. സംഘർഷത്തിലേക്ക് പോകാതെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഭയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.