 
മുഹമ്മ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.ഐ കണ്ണാർകാട് എൽ.സിയുടെ നേതൃത്വത്തിൽ ലൂഥറൻ സ്‌കൂളിന് സമീപം പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ബി.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ടി. ഉദയ ബാലൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.നാസർ, എം.ഡി. അനിൽകുമാർ, കെ. സജിമോൻ ഷാജി, വി. പ്രണോയ്, സലീന സജി, ബീന പ്രദീപ് എന്നിവർ നേതൃത്വം നൽകി.