 
പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഭിന്നശേഷി കലോത്സവം കോമഡി സ്റ്റാർ ആർട്ടിസ്റ്റ് നിഷാദ് പാണാവള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് അദ്ധ്യക്ഷയായി. ഐ.സി.ഡി.എസ് സൂപ്പർവൈസർ റോസിലിൻ ജോയ്സൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ധനേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വിവേകാനന്ദ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോൻ, രാഗിണി രമണൻ, അജയഘോഷ്, എസ്. രാജേഷ്, ഹബീബ് റഹ്മാൻ, ഉഷാ ദേവി, ലീന തുടങ്ങിയവർ സംസാരിച്ചു.