ആലപ്പുഴ: വിഴിഞ്ഞത്തുണ്ടായ സംഭവത്തിൽ ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശ്ശേരി പ്രതിഷേധം രേഖപ്പെടുത്തി. ആർച്ചു ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് ഒരു ന്യായീകരണവുമില്ല. ബിഷപ്പിനെതിരേ കേസ് രജിസ്റ്റർ ചെയ്യേണ്ട ഒരു സാഹചര്യവും നിലനിന്നിരുന്നില്ല. വിഴിഞ്ഞം സമരം ഇത്ര നാൾ നീണ്ടു പോകാൻ അനുവദിക്കരുതായിരുന്നു. പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഫാ.സേവ്യർ കുടിയാംശ്ശേരി പറഞ്ഞു.