ചാരുംമൂട് : കായംകുളം ഉപജില്ലാ സ്കൂൾ കലോത്സവത്തിലും , ശാസ്ത്രോത്സവം പ്രവർത്തി പരിചയമേളയിലും ഓവറോൾ നേടി താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസ് നാടിന് അഭിമാനമായി. സ്കൂൾ കലോത്സവത്തിൽ 13 ഇനങ്ങളിലായി 53 പോയിന്റ് നേടിയാണ് കലാകിരീടം ചൂടി കുരുന്നുകൾ ചരിത്രനേട്ടം കൈവരിച്ചത്.പ്രവർത്തിപരിചയ മേളയിലും കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ച് ഒന്നാമതെത്തി. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജി.വേണു, പ്രഥമാദ്ധ്യാപിക വി.ബിന്ദു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബി.വിനോദ്, സ്കൂൾ വികസന സമിതി ചെയർമാൻ എൻ.ഗോപിനാഥപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിന്റെ പുരോഗമന പ്രവർത്തനങ്ങൾ നടന്നു വരുന്നു.